Photo:twitter.com/amitp9201
ക്വലാലംപുര്‍: മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ട് മലയാളി താരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വെങ് ഹോങ് യാങിനെ കീഴടക്കിയാണ് പ്രണോയിയുടെ കിരീടനേട്ടം.
അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുക്കമാണ് പ്രണോയ് ചൈനീസ് താരത്തെ മറികടന്നത്. മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ വെങ് ഹോങ് യാങ് പ്രണോയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി. സ്‌കോര്‍: 21-19, 13-21, 21-18
കലാശപ്പോരില്‍ ആദ്യ ഗെയിം സ്വന്തമാക്കിയാണ് പ്രണോയ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. 13 പോയന്റുകള്‍ മാത്രമാണ് പ്രണോയ്ക്ക് രണ്ടാം ഗെയിമില്‍ നേടാനായത്. അവസാന ഗെയിമിലും വെങ് ഹോങ് യാങ് മികച്ചുനിന്നെങ്കിലും പ്രണോയിയെ മറികടക്കാനായില്ല. 21-18 ന് മൂന്നാം ഗെയിമും കിരീടവും പ്രണോയ് സ്വന്തമാക്കി.
Content Highlights: HS Prannoy defeats Weng Hong Yang to claim first-ever BWF World Tour title
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..