ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായിരുന്ന ഷോര്‍ഡ് മരീനെ ഇനി മുതല്‍ പുരുഷന്മാരുടെ ടീമിനെ പരിശീലിപ്പിക്കും. പുറത്താക്കപ്പെട്ട റോളന്റ് ഓള്‍ട്ട്മാന്‍സിന് പകരമാണ് ഡച്ചുകാരനായ ഷോര്‍ഡ് പരിശീലകസ്ഥാനമേല്‍ക്കുന്നത്.

പുതിയതായി ചുമതലയേറ്റെടുത്ത കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡാണ് പുതിയ പരിശീലകനെ നിയമിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന ഹരേന്ദ്ര സിങ്ങിനെ വനിതാ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ് കോച്ചായും നിയമിച്ചതായി മന്ത്രി റാത്തോഡ് അറിയിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് ഹരേന്ദ്ര സിങ്.

ഹോക്കി ഇന്ത്യ ഓള്‍ട്ട്മാന്‍സിന്റെ പകരക്കാരനുവേണ്ടി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ മാസം പതിനഞ്ചായിരുന്നു അപേക്ഷ ലഭിക്കേണ്ടിയിരുന്ന അവസാന തിയ്യതി. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

rajyawardhan singh rathore

വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയായശേഷം സെപ്തംബര്‍ ഇരുപതിന് ഷോര്‍ഡ് പുരുഷ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കും. ഹരേന്ദ്ര ശനിയാഴ്ച തന്നെ ടീമിനൊപ്പം ചേരും.

ഇരുവരും 2020 ടോക്യോ ഒളിമ്പിക്‌സ് വരെ ടീമിനൊപ്പം ഉണ്ടാവും.

ലോക ഹോക്കി ലീഗ് സെമിഫൈനലിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്നാണ് ഓള്‍ട്ട്മാന്‍സിനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 2015ല്‍ പോള്‍ വാന്‍ ആസിന് പുറത്താക്കിയ

ഷോര്‍ഡ് മരിനെ തുടക്കത്തില്‍ പുരുഷ ടീമിന്റെ പരിശീലകസ്ഥാനം ഏല്‍ക്കാന്‍ വിമുഖനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഹോക്കി ഇന്ത്യയുടെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അധികൃതര്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് ചുമതലയേല്‍ക്കാന്‍ സമ്മതിച്ചത്.