ഹോക്കി ലോകകപ്പിന് വേദിയാകുന്ന റൂർകേല ഹോക്കി സ്റ്റേഡിയം
ഭുവനേശ്വര്‍: ഹോക്കിയിലെ വമ്പന്മാര് ഒരൊറ്റ ലക്ഷ്യത്തോടെ കളത്തിലേക്ക്. ലോകകപ്പ് സ്വപ്നംകണ്ട് ഇന്ത്യയടക്കം 16 രാജ്യങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് തകര്‍പ്പന്‍ പോരാട്ടങ്ങളുടെ കാഴ്ചയൊരുങ്ങും. ഭുവനേശ്വറിലും റൂര്‍ക്കേലയിലുമായി നടക്കുന്ന ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. ആദ്യകളിയില്‍ കലിംഗ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. ഇതേസമയത്ത് റൂര്‍ക്കേലയില്‍ ഗ്രൂപ്പ് സിയില്‍ ന്യൂസീലന്‍ഡ് ചിലിയുമായി കളിക്കും. ഇന്ത്യയുടെ കളി രാത്രി ഏഴ് മണിക്കാണ്. സ്പെയിനാണ് എതിരാളി.
മത്സരഘടന
അഞ്ച് വന്‍കരകളില്‍നിന്നാണ് 16 ടീമുകളെത്തുന്നത്. നാല് ഗ്രൂപ്പുകളായിട്ടാണ് മത്സരം. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസോവര്‍ മത്സരങ്ങള്‍ കളിക്കും. ഇതിലെ വിജയികള്‍ ക്വാര്‍ട്ടറിലെത്തും. ഫൈനല്‍ ജനുവരി 29-നാണ്.
ചരിത്രം
1975-ലാണ് ഇന്ത്യയുടെ ഏക ലോകകപ്പ് ജയം. അജിത്പാല്‍ സിങ് നയിച്ച ടീം ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. 2-1 നായിരുന്നു ജയം. സുര്‍ജിത് സിങ് രണ്‍ധാവയും അശോക് കുമാറുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. 1973-ല്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റു
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കിരീടങ്ങള്‍ പാകിസ്താന്റെ പേരിലാണ്, നാലുതവണ. 1971 -ല്‍ കന്നി ലോകകപ്പില്‍ കപ്പുയര്‍ത്തിയതും അവര്‍തന്നെ. ഇത്തവണ അവര്‍ക്ക് യോഗ്യത നേടാനായിട്ടില്ല. നെതര്‍ലന്‍ഡ്സും ഓസ്ട്രേലിയയും മൂന്നുതവണ വീതവും ജര്‍മനി രണ്ട് തവണയും കിരീടം നേടി.
ബെല്‍ജിയമാണ് നിലവിലെ ചാമ്പ്യന്മാര്. വെയ്ല്‍സും ചിലിയും ഇത്തവണ ലോകകപ്പില്‍ അരങ്ങേറുന്നുണ്ട്.
Content Highlights: hockey world cup 2023 will start from january 12
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..