ദേശീയ സീനിയര്‍ വനിതാ ഹോക്കി; വീണ്ടും ഗോള്‍ മഴ പെയ്യിച്ച് എസ്എസ്ബിയും സാഗും


1 min read
Read later
Print
Share

എസ്എസ്ബി ഒന്നിനെതിരെ പതിനാറ് ഗോളുകള്‍ക്ക് വിദര്‍ഭയെ തരിപ്പണമാക്കി.

എസ്എസ്ബിയും വിദർഭയും തമ്മിലുള്ള മത്സരത്തിൽ നിന്ന്

കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ എസ്എസ്ബി(സശസ്ത്ര സീമാ ബല്‍)ക്കും സാഗി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)ക്കും തുടര്‍ച്ചയായ രണ്ടാം വിജയം. എസ്എസ്ബി ഒന്നിനെതിരെ പതിനാറ് ഗോളുകള്‍ക്ക് വിദര്‍ഭയെ തരിപ്പണമാക്കി.

എസ്എസ്ബി നിരയില്‍ രഞ്ജിത മിന്‍ജ് അഞ്ച് ഗോളും പ്രീതി,കുല്ലു കുമുദിനി എന്നിവര്‍ ഹാട്രിക്കും നേടി. മനീഷ,പ്രീതി സിംഗ്,അന്‍ജിക, മാക്സിമ എക്ക,ബിജേദ ലോങ്ജം ദേവി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. വിദര്‍ഭയുടെ ആശ്വാസ ഗോള്‍ റോഷനി വിലാസ് മെന്‍ഡെയുടെ വകയായിരുന്നു.വിജയത്തോടെ പൂളില്‍ നിന്നും എസ്എസ്ബി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.

പൂളിലെ മറ്റൊരു മത്സരത്തില്‍ സാഗ് (സ്പോര്‍ട്സ് അതോറിറ്റിഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി) ഹിമാചലിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തു. ശിവാങ്കി സോളങ്കി ഹാട്രിക്ക് നേടിയ മത്സരത്തില്‍ സാനിയ നൊറോണ, പ്രാചിപട്ടേല്‍,മൈത്രി റാം വാല, പരമേശ്വരി ഷാ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. ഹിമാചല്‍ പ്രദേശിനായി പിങ്കി ആശ്വാസ ഗോള്‍ നേടി. തുടര്‍ വിജയത്തോടെ സാഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടാം തോല്‍വിയോടെ ഹിമാചലും വിദര്‍ഭയും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

28ന് നടക്കുന്ന ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ സാഗ്-എസ് എസ് ബിയെ നേരിടും. വിജയികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. രണ്ട് മത്സരത്തില്‍ നിന്നും ആറ് ഗോളുകളുമായി എസ്എസ്ബിയുടെ സ്ട്രൈക്കര്‍ രഞ്ജിത മിന്‍ജാണ് ടൂര്‍ണമെന്റില്‍ ഇതേവരെയുള്ള മികച്ച ഗോള്‍ സ്‌കോറര്‍. അഞ്ച് ഗോളുകളുമായി എസ്എസ്ബിയുടെ തന്നെ സ്ട്രൈക്കര്‍ പ്രീതിയും സാഗിന്റെ ശിവാംഗി സോളങ്കിയും രണ്ടാമതുണ്ട്. തിങ്കളാഴ്ച ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും.

Content Highlights: Hockey India Women's Senior National

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Commonwealth gold medalist Bajrang Punia pulls out of National Games 2022

1 min

തലയ്ക്ക് പരിക്ക്; ബജ്‌രംഗ് പൂനിയ ദേശീയ ഗെയിംസിനില്ല

Sep 24, 2022


max verstappen

1 min

ഓരോ സീസണിലും 335 കോടി രൂപ; റെഡ്ബുള്ളുമായി കരാര്‍ പുതുക്കി മാക്സ് വെസ്തപ്പെന്‍

Mar 3, 2022


medvedev

1 min

ജോക്കോവിച്ച് വീണു, ഡാനില്‍ മെദ്‌വദേവ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം

Feb 26, 2022


Most Commented