ജപ്പാന്റെ നവോമി ഒസാക്ക | Photo: Seth Wenig|AP
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.
വിക്ടോറിയ അസരങ്കയ്‌ക്കെതിരായ യു.എസ് ഓപ്പണ്‍ ഫൈനലിനിടെ ഇടതു തുടയ്‌ക്കേറ്റ പരിക്കാണ് ഒസാക്കയുടെ പിന്‍മാറ്റത്തിന് കാരണം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അസരങ്കയെ തോല്‍പ്പിച്ച് ഒസാക്ക തന്റെ മൂന്നാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റ്. 'നിര്‍ഭാഗ്യവശാല്‍, എനിക്ക് ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ കളിക്കാന്‍ കഴിയില്ല. എന്റെ ഹാംസ്ട്രിങ് ഇപ്പോഴും വേദനിക്കുന്നുണ്ട്. തയ്യാറെടുപ്പുകള്‍ക്കായി എനിക്കിനി സമയമില്ല. ഇത്തവണ ഈ രണ്ട് ടൂര്‍ണമെന്റുകളും വളരെ അടുത്തായി പോയി. സഘാടകര്‍ക്കും കളിക്കാര്‍ക്കും എന്റെ ആശംസകള്‍.' - ഒസാക്ക ജാപ്പനീസ് ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Content Highlights: hamstring injury Naomi Osaka withdrawn from upcoming French Open
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..