ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്ന് ജര്‍മനി സെമിയില്‍


Photo: twitter.com/FIH_Hockey

ഭുവനേശ്വര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ജര്‍മനി. വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ജര്‍മനി അവസാന നാലിലെത്തിയത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ജര്‍മനിയുടെ വിജയം. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന നിമിഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് സമനില നേടിയാണ് ജര്‍മനി മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി വലാസ് സാക്കറിയും അന്‍സെല്‍ ലിയാമും വലകുലുക്കിയപ്പോള്‍ ജര്‍മനിയ്ക്ക് വേണ്ടി ഗ്രാംബഷ് മാറ്റ്‌സും ഗ്രാംബഷ് ടോമും ലക്ഷ്യം കണ്ടു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ജര്‍മനിയുടെ വിജയം. ഇംഗ്ലണ്ടിന്റെ അന്‍സെല്‍ ലിയാമും ഗുഡ്ഫീല്‍ഡ് ഡേവിഡും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ ആദ്യ നാല് ശ്രമങ്ങളും വലയിലെത്തിച്ച് ജര്‍മനി സെമി ബര്‍ത്തുറപ്പിച്ചു.

സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ജര്‍മനിയുടെ എതിരാളി. മറ്റൊരു സെമിയില്‍ ബെല്‍ജിയം നെതര്‍ലന്‍ഡ്‌സിനെ നേരിടും.

Content Highlights: germany enter into the semi finals of hockey world cup 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented