സോഫിയ കെനിനെ അട്ടിമറിച്ച മരിയ സക്കാരിയുടെ ആഹ്ലാദം | Photo: twitter| french open
പാരിസ്: സെർബിയൻ താരം നൊവാക് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ. ഒന്നാം സീഡായ ദ്യോകോവിച്ചിനെതിരെ പിന്നിട്ടുനിൽക്കെ എതിരാളി ലോറെൻസോ മുസേറ്റി പിന്മാറുകയായിരുന്നു. ആദ്യ രണ്ട് സെറ്റിലും ദ്യോക്കോയെ തോൽപ്പിച്ച മുസേറ്റി മികച്ച പോരാട്ടമാണ് കാഴ്ച്ചവെച്ചത്.
ആദ്യ രണ്ട് സെറ്റും ടൈ ബ്രേക്കറിലൂടെ മുസേറ്റി നേടി. എന്നാൽ മൂന്നാം സെറ്റിലും നാലാം സെറ്റിലും ദ്യോക്കോ തിരിച്ചുവന്നു. അഞ്ചാം സെറ്റിൽ 4-0ത്തിന് ദ്യോക്കോ മുന്നിട്ടുനിൽക്കെ മുസേറ്റി മത്സരത്തിൽ നിന്ന് പിന്മാറി. മൂന്നാം സെറ്റ് 6-1നും നാലാം സെറ്റ് 6-0ത്തിനുമാണ് ദ്യോക്കോ സ്വന്തമാക്കിയത്.
വനിതാ സിംഗിൾസിൽ ബാർബൊറ ക്രെജിക്കോവയും കോക്കോ ഗൗഫും മരിയ സക്കാരിയും ക്വാർട്ടർ ഫൈനലിലെത്തി. അമേരിക്കയുടെ സൊളാനി സ്റ്റീഫനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ബാർബോയുടെ മുന്നേറ്റം. സ്കോർ: 6-2,6-0.
ഒൻസ് ജബൗറിനെ തോൽപ്പിച്ചാണ് കോക്കോ ഗൗഫ് അവസാന എട്ടിലെത്തിയത്. അനായാസമായിരുന്നു ഗൗഫിന്റെ വിജയം. സ്കോർ: 6-3,6-1. പതിനേഴുകാരിയായ ഗൗഫ് ആദ്യമായാണ് ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനലിലെത്തുന്നത്.
നാലാം സീഡായ സോഫിയ കെനിനെ അട്ടിമറിച്ചാണ് 17-ാം സീഡായ മരിയ സക്കാരിയുടെ മുന്നേറ്റം. പൊരുതിനോക്കുക പോലും ചെയ്യാതെ സോഫിയ കെനിൻ സക്കാരിക്ക് മുന്നിൽ കീഴടങ്ങി. സ്കോർ: 6-1,6-3.
Content Highlights: French Open Tennis Novak Djokovic reaches QF
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..