Photo: AFP
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനയാണ് സംഘാടര്‍ ഇത്തവണ കൊണ്ടുവരുന്നത്. ഈ മാസം അവസാനമാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്.
ആകെ സമ്മാനത്തുക 56.4 മില്യണ്‍ യു.എസ് ഡോളറായി (ഏകദേശം 464 കോടി രൂപ) വര്‍ധിപ്പിച്ചു. സിംഗിള്‍സ് കിരീടം നേടുന്നവര്‍ക്ക് 2.3 മില്യണ്‍ യൂറോയാണ് സമ്മാനം. ഇത് ഏകദേശം 21 കോടി രൂപയുടെ അടുത്ത് വരും. സിംഗിള്‍സ് മത്സരജേതാക്കളുടെ സമ്മാനത്തുക 9.1 ശതമാനമാണ് വര്‍ധിപ്പിച്ചത്.
ഡബിള്‍സ് മത്സരജേതാക്കള്‍ക്ക് നാല് ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സിംഗിള്‍സ് മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ പുറത്താവുന്ന താരങ്ങള്‍ക്കുള്ള സമ്മാനത്തുകയില്‍ 13 ശതമാനം വര്‍ധനവുണ്ട്. ഈ മാസം 28 മുതല്‍ ജൂണ്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പുരുഷ സിംഗിള്‍സില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലും വനിത സിംഗിള്‍സില്‍ ഇഗ സ്വിയാടെക്കുമാണ് കിരീടം നേടിയത്.
Content Highlights: French Open announces increased prize money for 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..