Photo By Michel Euler| AP
പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പരിക്കേറ്റ് പിന്മാറി.
പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ ഇടുപ്പിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യ സെറ്റ് 1-6ന് നഷ്ടമായ ബാര്‍ട്ടി രണ്ടാം സെറ്റില്‍ മത്സരിക്കുന്നതിനിടെയാണ് പരിക്കേറ്റ് പിന്മാറുന്നതായി അറിയിച്ചത്.
2019-ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ബാര്‍ട്ടി. ആദ്യ സെറ്റിനു ശേഷം വൈദ്യസഹായം തേടിയിരുന്നു. രണ്ടാം സെറ്റില്‍ പിന്നിട്ടു നില്‍ക്കുന്നതിനിടെ പരിക്കുമൂലം വീണ്ടും മെഡിക്കല്‍ ടൈം ഔട്ട് എടുത്ത ബാര്‍ട്ടി പിന്നീട് മത്സരം തുടരാനാവാതെ പിന്‍മാറുകയായിരുന്നു.
Content Highlights: French Open 2021 World No 1 Ashleigh Barty retires hurt during 2nd-round match
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..