Photo: AFP
പാരിസ്: അഞ്ചു സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവ്‌രേവിനെ തകര്‍ത്ത് ഗ്രീസിന്റെ സ്‌റ്റെഫാനോട് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു.
അഞ്ചാം സീഡ് സിറ്റ്‌സിപാസിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍: 6-3, 6-3, 4-6, 4-6, 6-3. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്‌സിപാസിന് സ്വന്തമായി.
ആറാം സീഡായ സവ്‌രേവിനെതിരേ ആദ്യ രണ്ടു സെറ്റുകളിലും തകര്‍പ്പന്‍ പ്രകടനമാണ് സിറ്റ്‌സിപാസ് പുറത്തെടുത്തത്. എന്നാല്‍ അടുത്ത രണ്ടു സെറ്റുകളിലും സവ്‌രേവ് ശക്തമായി തിരിച്ചടിച്ചു.
ഇന്ന് നടക്കുന്ന നൊവാക് ജോക്കോവിച്ച് - റാഫേല്‍ നദാല്‍ സെമിഫൈനല്‍ വിജയിയയെ സിറ്റ്‌സിപാസ് ഫൈനലില്‍ നേരിടും.
Content Highlights: French Open 2021 Stefanos Tsitsipas outclasses Alexander Zverev
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..