സെറീന വില്ല്യംസ്
പാരിസ്: ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ ഒന്ന് വിറച്ചു. ഒരു സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് സെറീന നൂറ്റിമുപ്പത്തിയേഴാം റാങ്കുകാരിയായ റുമാനിയയുടെ മിഹേല ബുസാണെസ്ക്യുവിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-3, 5-7, 6-1.
മുപ്പത്തിയൊന്‍പതുകാരിയായ സെറീന ഇതിനു മുന്‍പ് രണ്ട് തവണ മാത്രമേ ഒരു ഗ്രാന്ഡ്സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിട്ടുള്ളൂ. ഒന്ന് 1998ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ സഹോദരി വീനസിനോടും മറ്റൊന്ന് ഏഴ് വര്‍ഷം മുന്‍പ് ഫ്രഞ്ച് ഓപ്പണില്‍ തന്നെ ഗാര്‍ബൈന്‍ മുഗുരസയോടും. ആദ്യ രണ്ട് സെറ്റുകളിലെ മികവ് നിര്‍ണായകമായ മൂന്നാം സെറ്റിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു ഗ്രാന്ഡ്സ്ലാമില് സെറീനയെ വീഴ്ത്തുന്ന ഏറ്റവും റാങ്കിങ് കുറഞ്ഞ താരമെന്ന റെക്കാഡ് സ്വന്തമാകുമായിരുന്നു ബുസാണെസ്ക്യുവിന്.
അതേസമയം 2019ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനയെ വീഴ്ത്തിയ ലോക മൂന്നാം റാങ്കുകാരി സിമോണ ഹാലെപ് പരിക്ക് മൂലം പിന്മാറി. വനിതാ വിഭാഗത്തില്‍ വിക്ടോറിയ അസരെങ്കയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഡെന്മാര്ക്കിന്റെ ക്ലാര ടൗസണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അസരങ്ക തോല്പിച്ചത്. സ്കോര്‍: 7-5, 6-4.
പുരുഷന്മാരുടെ സിംഗിള്‍സില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും ലോക രണ്ടാം നമ്പര്‍ ഡാനീല്‍ മെദ്വദേവും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സിറ്റ്സിപാസ് സ്പെയിനിന്റെ പെഡ്രോ മാര്ാട്ടിനെസിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് തോല്പിച്ചത്. സ്കോര്‍: 6-3, 6-4, 6-3. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ ജോണ്‍ ഐസ്നറാണ് സിറ്റ്സിപാസിന്റെ എതിരാളി.
അതേസമയം മെദ്വദേവ് ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് അമേരിക്കയുടെ ടോമി പോളിനെതിരെ ജയം സ്വന്തമാക്കിയത്. സ്കോര്‍: 3-6, 6-1, 6-4, 6-3.
ജപ്പാന്റെ കെയ് നിഷിക്കോരിയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അഞ്ച് സെറ്റ് നീണ്ട രണ്ടാം റൗണ്ടില്‍ റഷ്യയുടെ ഇരുപത്തിമൂന്നാം സീഡ് താരം കരെണ്‍ കാച്ചനോവിനെയാണ് നിഷിക്കോരി തോല്പിച്ചത്. സ്കോര്‍: 4-6, 6-2, 2-6, 6-4, 6-4.
Content Highlights: French Open 2021, Serena Williams, Tsitsipas, Medvedev
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..