Photo: AP
പാരിസ്: റോളണ്ട് ഗാരോസില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക.
റൊമാനിയന്‍ താരം പാട്രിക്ക മരിയ ടിഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ജയത്തോടെ തുടക്കമിട്ടത്. സ്കോര്‍: 6-4, 7-6 (4).
63-ാം റാങ്കുകാരിയായ താരത്തിനെതിരേ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയായിരുന്നു 23-കാരിയായ ഒസാക്കയുടെ ജയം.
അതേസമയം മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ഫ്രഞ്ച് ഓപ്പണില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. യുക്രൈന്റെ 139-ാം റാങ്കുകാരിയായ ആന്‍ഹെലിന കലിനിനയാണ് ജര്‍മന്‍ താരമായ കെര്‍ബറെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-4.
Content Highlights: French Open 2021 Naomi Osaka storms into 2nd round
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..