പോളണ്ടിന്റെ ഇഗ സ്വിയാറ്റെക് | Photo: Christophe Ena|AP
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന് പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്. 69 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ അര്‍ജന്റീന താരം നാദിയ പൊഡൊറോസ്‌കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈ 19-കാരി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിന് സീറ്റുറപ്പിച്ചത്. സ്‌കോര്‍: 6-2, 6-1.
ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ സീഡ് ചെയ്യപ്പെടാതെ ഫൈനലില്‍ ഇടംനേടുന്ന ഏഴാമത്തെ മാത്രം താരമെന്ന നേട്ടവും ഇഗ സ്വിയാറ്റെക് സ്വന്തമാക്കി. ഇതോടൊപ്പം കഴിഞ്ഞ 81 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇടംനേടുന്ന ആദ്യ പോളിഷ് വനിതയുമാണ് സ്വിയാറ്റെക്.
പെട്ര ക്വിറ്റോവ - സോഫിയ കെനിന്‍ സെമിഫൈനല്‍ മത്സരത്തിലെ വിജയിയാകും ഫൈനലില്‍ സ്വിയാറ്റെക്കിന്റെ എതിരാളി.
2012-ല്‍ വിമ്പിള്‍ഡണ്‍ ഫൈനലിലെത്തിയ അഗ്നിയെസ്‌ക റഡ്‌വാന്‍സ്‌കയ്ക്കു ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ പോളിഷ് വനിതയും കൂടിയാണ് സ്വിയാറ്റെക്. നാലാം റൗണ്ടില്‍ സിമോണ ഹാലപ്പിനെതിരേ നേടിയ വിജയമടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് സ്വിയാറ്റെക്കിന്റെ മുന്നേറ്റം.
Content Highlights: French Open 2020 19 year-old Iga Swiatek reaches maiden Grand Slam final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..