ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി, ടെന്നീസ് താരം സിമോണ ഹാലെപ്പിന് വിലക്ക്


Photo: AP

ബുഷാറസ്റ്റ്: ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം സിമോണ ഹാലെപ്. ഉത്തേജക പരിശോധനയില്‍ താരത്തിന്റെ സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഇതോടെ ഹാലെപിന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റെഗ്രിറ്റി ഏജന്‍സി (ഐ.ടി.ഐ.എ.) മത്സരങ്ങളില്‍ കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

നിലവില്‍ ലോക ഒന്‍പതാം നമ്പര്‍ താരമാണ് ഹാലെപ്. യു.എസ്. ഓപ്പണിന് വേണ്ടി നടത്തിയ പരിശോധനയില്‍ താരത്തിന്റെ എ സാമ്പിളിലും ബി സാമ്പിളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. നിരോധിത മരുന്നായ റോക്‌സാഡസ്റ്റാറ്റിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.



റൊമാനിയന്‍ താരമായ ഹാലെപ് ഇതിനെതിരേ രംഗത്തെത്തി. ഫലം പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പോയെന്നാണ് താരം പറഞ്ഞത്. കരിയറില്‍ ഇതുവരെ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇതിനെതിരേ നിയമസാധ്യകള്‍ തേടാനും ഹാലെപ് ശ്രമിക്കുന്നുണ്ട്.

രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് ഹാലെപ്. 2018 ഫ്രഞ്ച് ഓപ്പണും 2019 വിംബിള്‍ഡണും ഹാലെപ് സ്വന്തമാക്കി. തുടര്‍ച്ചയായി 373 ആഴ്ചകളില്‍ വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന താരം കൂടിയാണ് ഹാലെപ്.

Content Highlights: simona halep, doping test, simona doping test, tennis news, doping test of simona halep, tennis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented