ഉത്തേജക ഉപയോഗം; മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്


1 min read
Read later
Print
Share

Photo: AFP

ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റൊമാനിയയുടെ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് (ഐടിഐഎ) വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

2022 ഒക്ടോബറില്‍ യുഎസ് ഓപ്പണിന് പിന്നാലെ നടത്തിയ പരിശോധനയില്‍ താരത്തിന്റെ സാമ്പിള്‍ പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെ താരത്തെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് വ്യത്യസ്ത ചട്ട ലംഘനങ്ങള്‍ക്കാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

നിരോധിത വസ്തുവായ റോക്‌സാഡസ്റ്റാറ്റ് എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഹാലെപ്പ് താന്‍ അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Content Highlights: Former Wimbledon champion Simona Halep handed 4-year ban for doping

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented