Photo By THOMAS SAMSON| AFP
പാരിസ്: മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സിമോണ ഹാലെപ്പ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി.
2018-ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ റൊമാനിയന്‍ താരം ഇടത് തുടയ്‌ക്കേറ്റ പരിക്ക് കാരണമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. വെള്ളിയാഴ്ചയാണ് പിന്മാറുന്ന കാര്യം ഹാലെപ്പ് അറിയിച്ചത്.
മെയ് 12-ന് റോം ഓപ്പണിനിടെ ആംഗലിക് കെര്‍ബറുമായുള്ള മത്സരത്തിനിടെയാണ് 29-കാരിയായ ഹാലെപ്പിന് പരിക്കേല്‍ക്കുന്നത്. മേയ് 30-നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്.
പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് താരം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയത്.
Content Highlights: Former champion Simona Halep pulls out of French Open due to calf injury
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..