ദേശീയ ഗെയിംസ്: ആദ്യ സ്വര്‍ണം പശ്ചിമ ബംഗാളിന്


വനിതാ ഫൈനലില്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്ന മൗമ ദാസാണ് രണ്ട് മത്സരങ്ങള്‍ ജയിച്ച് ബംഗാളിന്റെ ജയം അനായാസമാക്കിയത്.

ദേശീയ ഗെയിംസ് ടി.ടി.യിൽ സ്വർണം നേടിയ ബംഗാൾ ടീം

അഹമ്മദാബാദ്: ഔദ്യോഗികമായി കൊടിയേറിയില്ലെങ്കിലും ദേശീയ ഗെയിംസിലെ ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ക്ക് തുടക്കമായി. പശ്ചിമബംഗാളിനാണ് ആദ്യ സ്വര്‍ണം. വനിതകളുടെ ടീമിനത്തില്‍ പരിചയസമ്പന്നയായ മൗമ ദാസ് നയിച്ച ബംഗാള്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ മഹാരാഷ്ട്രയെയാണ് പരാജയപ്പെടുത്തിയത് (3-1). സ്‌കോര്‍: 3-0, 0-3, 3-2, 3-2.

പുരുഷവിഭാഗത്തില്‍ ആതിഥേയരായ ഗുജറാത്തിനാണ് സ്വര്‍ണം. ഏകപക്ഷീയമായ ഫൈനലില്‍ ഹര്‍മീത് ദേശായി, മാനവ് തക്കര്‍, മനുഷ് ഷാ എന്നിവരടങ്ങിയ ടീം ഡല്‍ഹിയെ തോല്‍പ്പിച്ചു (3-0). 3-0, 3-0, 3-0 എന്നിങ്ങനെ തീര്‍ത്തും ഏകപക്ഷീയമായിട്ടായിരുന്നു ഗുജറാത്തിന്റെ ജയം.



വനിതാ ഫൈനലില്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്ന മൗമ ദാസാണ് രണ്ട് മത്സരങ്ങള്‍ ജയിച്ച് ബംഗാളിന്റെ ജയം അനായാസമാക്കിയത്. ആദ്യ മത്സരം അനായാസമായി മൗമ ദാസ് ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ സുധീര്‍ഥ മുഖര്‍ജി തോറ്റത് അവരെ സമ്മര്‍ദത്തിലാക്കി.

മൂന്നാം മത്സരത്തില്‍ മൗമ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മനിക ബത്രയുടെ ജോഡിയായിരുന്ന ദിയ ചിതാലെയെ പരാജയപ്പെടുത്തിയതോടെ ബംഗാള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു (3-2). അവസാന മത്സരത്തില്‍ സുധീര്‍ഥ തന്നെ സ്വസ്ഥികയെ തോല്‍പ്പിച്ച് ബംഗാളിന് സ്വര്‍ണം നേടിക്കൊടുക്കുകയും ചെയ്തു.

Content Highlights: national games 2022, national games, ahmedabad national games 2022, sports news, table tennis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented