Photo: www.twitter.com
പട്യാല: 15 മാസത്തെ ഇടവേളയ്ക്ക് ട്രാക്കിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാതാരം ദ്യുതി ചന്ദ്. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ദ്യുതി വരവറിയിച്ചത്.
പഞ്ചാബിലെ പട്യാലയില്‍ സ്ഥിതി ചെയ്യുന്ന നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ വെച്ചുനടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് സ്വര്‍ണം നേടി. 11.51 സെക്കന്‍ഡിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. ഒഡിഷയ്ക്ക് വേണ്ടിയാണ് ദ്യുതി മത്സരിച്ചത്. കര്‍ണാടകയുടെ ടി ദാനേശ്വരി രണ്ടാമതും മഹാരാഷ്ട്രയുടെ ഡിയാന്‍ഡ്ര ഡ്യൂഡ്‌ലി മൂന്നാമതുമെത്തി.
ഈ വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ദ്യുതി ചന്ദ്. പക്ഷേ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ താരത്തിന് കഴിഞ്ഞില്ല. ഒളിമ്പിക്‌സിന് പങ്കെടുക്കണമെങ്കില്‍ 100 മീറ്റര്‍ 11.15 സെക്കന്‍ഡില്‍ പൂര്‍ത്തീകരിക്കണം.
കേരളത്തിന്റെ മുഹമ്മദ് അനസ് യാഹിയ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 400 മീറ്റര്‍ താരമായ അനസ് മികച്ച പ്രകടനമാണ് 100 മീറ്ററില്‍ കാഴ്ചവെച്ചത്. 10.70 സെക്കന്‍ഡില്‍ അനസ് 100 മീറ്റര്‍ പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ സതീഷ് റാണെ മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.
Content Highlights: Dutee Chand Breezes To 100m Victory As Olympic Hopefuls Return To Competition After 15 Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..