ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട് ജോക്കോവിച്ച്


1 min read
Read later
Print
Share

Photo: AP

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-0, 7-6. ആദ്യ സെറ്റില്‍ സിറ്റ്‌സിപാസിന് ഒരു പോയന്റ് പോലും നല്‍കാതെ ജോക്കോവിച്ച് കൊടുങ്കാറ്റായി. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന സിറ്റ്‌സിപാസ് മത്സരം ടൈബ്രേക്കറിലേക്ക് എത്തിച്ചു. എന്നാല്‍ പരിചയസമ്പത്തിന്റെ മികവില്‍ ജോക്കോവിച്ച് സെറ്റ് നേടി കിരീടം സ്വന്തമാക്കി.

34 കാരനായ ജോക്കോവിച്ചിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്. കോവിഡ് വാക്‌സിനെടുക്കാത്തതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളില്‍ വീണ ജോക്കോവിച്ചിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ജോക്കോവിച്ചിന്റെ കരിയറിലെ 1001-ാം വിജയമാണിത്. സെമിയില്‍ കാസ്‌പെര്‍ റൂഡിനെ തോല്‍പ്പിച്ചതോടെ കരിയറില്‍ 1000 വിജയങ്ങള്‍ എന്ന നേട്ടം ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു.

Also Read

ഹീറോ... വില്ലൻ... ഓൾറൗണ്ടർ

ബാഡ്മിന്റണിൽ വൻശക്തിയായി ഇന്ത്യ

പ്രണോയ്, അർജുൻ; തോമസ് കപ്പിലെ മലയാളിത്തിളക്കം

Content Highlights: novak djokovic, italian open 2022, italian open tennis, djokovic, tsitsipas, tennis news, sports

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
National Senior Volleyball Kerala

ദേശീയ സീനിയര്‍ വോളിബോള്‍: കേരള വനിതകള്‍ക്ക് കിരീടം

Jan 2, 2020


satwik chirag

1 min

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

Jul 22, 2023


sindhu

1 min

സിംഗപ്പുര്‍ ഓപ്പണ്‍: സിന്ധവും പ്രണോയിയും സെന്നും സൈനയും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

Jun 7, 2023


Most Commented