പ്രോ കബഡി ലീഗിൽ ചാമ്പ്യൻമാരായ ദബാങ് ഡൽഹി
ബെംഗളൂരു: ആവേശം അവസാനനിമിഷം വരെ നീണ്ട പോരാട്ടത്തില്‍ ഒരു പോയന്റിന് പട്ന പൈറേറ്റ്സിനെ പിന്തള്ളി ദബാങ് ഡല്‍ഹി പ്രൊ കബഡി ലീഗില്‍ ചാമ്പ്യന്‍മാരായി. 37-36 നാണ് ജയം. ലീഗില്‍ ആദ്യമായാണ് ഡല്‍ഹി കപ്പുയര്‍ത്തുന്നത്.
കളിയുടെ ഭൂരിഭാഗം സമയത്തും മുന്നിട്ടുനിന്ന പട്നയെ അവസാനഘട്ടത്തിലാണ് ഡല്‍ഹി പിന്തള്ളിയത്. ഡല്‍ഹിക്കായി ഓള്‍ റൗണ്ടര്‍ വിജയ് 14 പോയന്റ് നേടിയ ടോപ് സ്‌കോററായി. സൂപ്പര്‍ റെയ്ഡര്‍ നവീന്‍കുമാര്‍ 13 പോയന്റ് നേടി. പാട്ന നിരയില്‍ 10 പോയന്റുമായി സച്ചിന്‍ തിളങ്ങി. ഒമ്പത് പോയന്റ് നേടിയ ഗുമാന്‍സിങും തിളങ്ങി.
ലീഗ് റൗണ്ടില്‍ രണ്ട് തവണ പട്നയെ ദബാങ് തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ പട്ന ആധിപത്യം പുലര്‍ത്തി. രണ്ട് തവണ അവര്‍ എതിര്‍താരങ്ങളെ മുഴുവന്‍ പുറത്താക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ദബാങ് ശക്തമായി തിരിച്ചടിച്ചു.
Content Highlights: dabang delhi bagged the pro kabaddi league title
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..