Image Courtesy: Twitter
ബെല്‍ഗ്രേഡ്: റോജര്‍ ഫെഡറര്‍ക്കു പിന്നാലെ കോവിഡ്-19 ബാധിതര്‍ക്ക് സഹായവുമായി സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഒരു ദശലക്ഷം യൂറോ (ഒമ്പത് കോടിയോളം രൂപ) ആണ് വെന്റിലേറ്ററുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി ജോക്കോവിച്ച് സെര്‍ബിയക്ക് നല്‍കുന്നത്.
സ്പെയ്നിലെ മാര്‍ബെല്ലയിലുള്ള താരം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. സ്പെയിനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബവുമൊത്ത് താരം മാര്‍ബെല്ലയില്‍ കുടുങ്ങുകയായിരുന്നു.
ഈ ടെന്നീസ് സീസണില്‍ കുടുബവുമൊത്ത് ചെലവഴിക്കാന്‍ ലഭിച്ച സമയം ആസ്വദിക്കുകയാണെന്നും ജോക്കോ പറഞ്ഞു. അതേസമയം സെര്‍ബിയയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും മറ്റും അയച്ചതിന് ചൈനയ്ക്ക് നന്ദി അറിയിക്കുന്നതായും താരം പറയുന്നു.
കഴിഞ്ഞ ദിവസം ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും ഭാര്യ മിര്‍ക്കയും ചേര്‍ന്ന് ഒരു മില്ല്യണ്‍ സ്വിസ് ഫ്രാങ്ക് (7.79 കോടി രൂപ) രോഗബാധിതര്‍ക്കായി നല്‍കിയിരുന്നു.
Content Highlights: covid-19 pandemic Novak Djokovic donates 1 million euros to help Serbia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..