ഓൾ കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ എം.പി.യും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷ ഓട്ടത്തിന്റെ സ്റ്റാർട്ടിങ് പറഞ്ഞുകൊടുക്കുന്നതിനിടെ കുട്ടികളോടൊപ്പം ഓടിയപ്പോൾ. തൃശ്ശൂർ മേയർ എം.കെ. വർഗീസ് സമീപം |ഫോട്ടോ: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ കളിക്കാരുടെ പരാതിയില്‍ രണ്ടുഭാഗത്തിനും പറയാനുള്ളത് കേട്ടശേഷം നീതിപൂര്‍വമായ നടപടിയുണ്ടാകുമെന്ന് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ.
ഓരോ താരത്തിന്റെയും പരാതികള്‍ പ്രത്യേകം കേള്‍ക്കും. ഇത്തരം വിഷയങ്ങള്‍ പരിഗണിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആഭ്യന്തര പരാതിപരിഹാര സെല്ലുണ്ട്. എന്നാല്‍, ഗുസ്തി താരങ്ങള്‍ അസോസിയേഷന്റെ പരാതിപരിഹാര സെല്ലിനല്ല പരാതിനല്‍കിയത്. താരങ്ങള്‍ വിഷയം പുറത്തുപറഞ്ഞതില്‍ തെറ്റില്ല. അവരുടെ വിഷമമാണ് പുറത്തുപറഞ്ഞത്.
താരങ്ങള്‍ക്ക് കമ്മിറ്റിയെപ്പറ്റി അറിവില്ലാത്തതിനാലാവാം അവര്‍ അതില്‍ പരാതിനല്‍കാതിരുന്നത്. ലൈംഗികപീഡന പരാതികള്‍ പരിഹരിക്കുന്നതിനായി മേരി കോം ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും പി.ടി. ഉഷ പറഞ്ഞു.
Content Highlights: Complaint of wrestlers Usha assured that there will be a fair action
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..