ചെന്നൈയില്‍ കരുനീക്കം; 44-ാമത് ചെസ് ഒളിമ്പ്യാഡിന് വ്യാഴാഴ്ച തുടക്കം


പ്രശാന്ത് കാനത്തൂര്‍

ലോക ചെസ് ഒളിമ്പ്യാഡ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ കരുക്കളായി വേഷമണിഞ്ഞപ്പോൾ | ഫോട്ടോ: വി. രമേഷ്‌

ചെന്നൈ: ഇന്ത്യയുടെ ചരിത്രത്തില്‍ തിലകക്കുറിചാര്‍ത്തി 44-മത് ലോക ചെസ് ഒളിമ്പ്യാഡിന് വ്യാഴാഴ്ച തിരിതെളിയും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. യുനെസ്‌കൊ പൈതൃകപ്പട്ടികയില്‍ ഇടംനേടിയ വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരത്തിനു സമീപമുള്ള ഷെറാട്ടണ്‍ റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാലുവേദികളിലായി 29-ന് മത്സരങ്ങള്‍ തുടങ്ങും. ഓഗസ്റ്റ് 10-നാണ് സമാപനം.

187 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും. ഓപ്പണ്‍ വിഭാഗത്തില്‍ 188 ടീമുകളും വനിതാ വിഭാഗത്തില്‍ 162 ടീമുകളുമാണ് മത്സരിക്കുക. ആറു ടീമുകളിലായി 30 ഇന്ത്യന്‍ കളിക്കാര്‍ (മൂന്ന് ഓപ്പണ്‍, മൂന്ന് വനിതാ വിഭാഗം) പങ്കെടുക്കും. ഓരോ ടീമിലും അഞ്ചംഗങ്ങള്‍ വീതം ഉണ്ടാവും.

വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്‍ജുന്‍ എറിഗൈസി, എസ്.എല്‍. നാരായണന്‍, കെ. ശശികിരണ്‍, നിഹാല്‍ സരിന്‍, ഡി. ഗുഗേഷ്, ബി. അധിബന്‍, ആര്‍. പ്രഗ്‌നാനന്ദ, റൗണക് സാദ്വാനി, സൂര്യശേഖര്‍ ഗാംഗുലി, എസ്.പി. സേതുരാമന്‍, അഭിജിത്ത് ഗുപ്ത, കാര്‍ത്തികേയന്‍ മുരളി, അഭിമന്യു പുരാണിക് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുരുഷന്മാര്‍. ഓപ്പണ്‍ ടീമിലെ 15 കളിക്കാരും ഗ്രാന്‍ഡ്മാസ്റ്റര്‍മാരാണെന്നതും ശ്രദ്ധേയം. ഇന്ത്യയുടെ വനിതാ വിഭാഗത്തില്‍ കൊനേരു ഹംപി, ഡി. ഹരിക, ആര്‍. വൈശാലി, തനിയ സച്ച്‌ദേവ്, ഭക്തി കുല്‍ക്കര്‍ണി, വന്ദിക അഗര്‍വാള്‍, സൗമ്യ സ്വാമിനാഥന്‍, മേരി ആന്‍ ഗോമസ്, പദ്മിനി റൗട്ട്, ദിവ്യ ദേശ്മുഖ്, ഇഷ കരവാഡെ, വര്‍ഷിണി സാഹിതി, പ്രത്യുഷ ബൊദ്ദ, നന്ദിദ, വിശ്വ വാസ്‌നവാല എന്നിവരുണ്ട്.

ലോകചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുക്കും. ലോകത്തെ മികച്ച രണ്ടു ടീമുകള്‍ (റഷ്യയും ചൈനയും) ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ പങ്കെടുക്കാത്തത് ഇന്ത്യക്ക് ഏറെ പ്രതീക്ഷനല്‍കുന്നു. യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് റഷ്യ, ബെലാറുസ് ദേശീയ ടീമുകളെ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ മത്സരത്തില്‍നിന്നു വിലക്കിയിട്ടുണ്ട്. ചൈന വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല.

മഹാബലിപുരത്ത് കളിക്കാര്‍ക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കി. ഇംഗ്ലീഷിനുപുറമേ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും സേവനം നല്‍കും. മത്സരങ്ങളുടെ തത്സമയസംപ്രേഷണം ഉണ്ടായിരിക്കും.

Content Highlights: Chennai Chess Olympiad 2022 scheduled to begin on Thursday

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented