ക്വാന്റന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ സെമിഫൈനലിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. 

ഇരട്ട ഗോള്‍ നേടിയ പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധന്‍ രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. റാസി റഹീമാണ് മലേഷ്യയുടെ ഗോള്‍ നേടിയത്. കളി തീരാന്‍ 11 മിനിറ്റ് ബാക്കി നില്‍ക്കെ മഞ്ഞക്കാര്‍ഡ് കണ്ട് സുരേന്ദര്‍ കുമാര്‍ പുറത്തായിട്ടും അവസരം മുതലെടുക്കാന്‍ മലേഷ്യക്കായില്ല. ടൂര്‍ണമെന്റിലെ മലേഷ്യയുടെ ആദ്യ തോല്‍വിയാണിത്.

നേരത്തെ ജപ്പാനെ 10-2നും പാകിസ്താനെ 3-2നും ചൈനയെ 9-0ത്തിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയക്കെതിരെ 1-1ന് സമനിലയില്‍ പിരിയുകയും ചെയ്തു.

Rupinder Pal Singh
രൂപീന്ദര്‍ പാല്‍ സിംഗ്