വിംബിള്‍ഡണ്‍ എന്ന ഹരിതവൃന്ദാവനം


പി.ടി. ബേബി

വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ട് ശതാബ്ദി ആഘോഷിക്കുകയാണ്. മഹാരഥന്‍മാരായ താരങ്ങള്‍ ആടിത്തിമിര്‍ത്ത ലോകവേദി

Photo: AP

തൂവെള്ളനൂലുകളാല്‍ ചാറ്റല്‍മഴ വിംബിള്‍ഡണിനെ തുന്നിക്കൊണ്ടിരുന്ന ഒരു സായാഹ്നത്തിലാണ് ആ ഹരിതവൃന്ദാവനത്തിലെത്തുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ റിപ്പോര്‍ട്ടിങ്ങിനിടെ, ജൂലായിലെ അവസാനദിവസം സെന്റര്‍ കോര്‍ട്ട് എന്ന അദ്ഭുതലോകത്തെത്തി. ഭൂമിയിലുണ്ടായിട്ടുള്ള മഹാപ്രതിഭകളായ ടെന്നീസ് താരങ്ങളെല്ലാം കളിച്ച പുല്‍മൈതാനം. ആരൊക്കെയാണ് കളിക്കുന്നത്? അതാ ലോക രണ്ടാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. എതിരാളി ആന്‍ഡി റോഡിച്ച്. റോഡിച്ചിനെ വിംബിള്‍ഡണിലേക്കുള്ള പ്രവേശനകവാടത്തില്‍ കണ്ടിരുന്നു. ജോക്കോയെ നേരിടാനുള്ള വരവാണെന്ന് അറിഞ്ഞില്ല. ഒരു ലോകോത്തര ടെന്നീസ് പോരാട്ടം അന്ന് കണ്‍മുന്നില്‍ കണ്ടു. ജോക്കോ വിജയിയായി മടങ്ങി. അടുത്തമത്സരം മരിയ ഷറപ്പോവയുടേത്. റഷ്യന്‍സുന്ദരി ഇതാ കോര്‍ട്ടിലേക്കെത്തുന്നു. എതിരാളി ബ്രിട്ടന്റെ ലോറ റോബ്സണ്‍. നാട്ടുകാരിയായ ലോറയ്ക്ക് വേണ്ടി ഗാലറി ആര്‍ത്തുവിളിച്ചു. പക്ഷേ, വിജയം ഷറപ്പോവയ്ക്ക് ഒപ്പമായിരുന്നു.

ഒളിമ്പിക്സ് കാലത്തെ അവിസ്മരണീയമായ സായാഹ്നത്തിനുശേഷം മടങ്ങി. അന്ന് സെന്റര്‍ കോര്‍ട്ടിന്റെ നവതിയായിരുന്നു. ഇന്ന് ശതാബ്ദി.

ഇവിടെ, സ്മരണകളിരമ്പുന്നു. 1922-ല്‍ സെന്റര്‍ കോര്‍ട്ടില്‍ ആദ്യമായ് കിരീടങ്ങള്‍ ഏറ്റുവാങ്ങിയത് ഓസ്ട്രേലിയയുടെ ജെറാള്‍ഡ് പാറ്റേഴ്സണും ഫ്രാന്‍സിന്റെ സുസെയ്ന്‍ ലെംഗ്‌ളെനുമാണ്. 1957-ല്‍ ആല്‍ത്തിയ ഗിബ്സണ്‍ വിംബിള്‍ഡണ്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി. അന്ന് കിരീടം സമ്മാനിച്ചത് എലിസബത്ത് രാജ്ഞിയാണ്. 'ബസില്‍ കറുത്ത വര്‍ഗക്കാര്‍ക്കുള്ള സീറ്റില്‍ നിന്നെഴുന്നേറ്റ് ഇംഗ്ലണ്ടിലെ രാജ്ഞിക്ക് ഹസ്തദാനം നല്‍കിയത് ദൈര്‍ഘ്യമേറിയ ഒരു യാത്രയായിരുന്നു' എന്ന് ഗിബ്സണ്‍ പ്രതികരിച്ചു. 1958-ലും ജേതാവായ ഗിബ്സണ് അഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. വില്യംസ് സഹോദിരമാരായ വീനസും സെറീനയും ഗിബ്സന്റെ പാരമ്പര്യം മുറുകെപ്പിടിച്ചു. 12 കിരീടങ്ങള്‍ അവര്‍ പങ്കുവെച്ചു.

സെന്റര്‍ കോര്‍ട്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ മൂന്നുവര്‍ഷം മുമ്പാണ്. നാലുമണിക്കൂര്‍ 55 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ച്, എട്ടുവട്ടം ചാമ്പ്യനായ റോജര്‍ ഫെഡററെ തോല്‍പ്പിച്ചു. അഞ്ചാംസെറ്റില്‍ രണ്ട് ചാമ്പ്യന്‍ഷിപ്പ് പോയന്റുകള്‍ ഫെഡറര്‍ കൈവിട്ടു.

29 വര്‍ഷംമുമ്പ് സെന്റര്‍ കോര്‍ട്ടില്‍ ഒരുതുള്ളി കണ്ണീര് വീണു. വനിതാ ഫൈനലില്‍ സ്റ്റെഫി ഗ്രാഫിനെതിരേ അവസാനസെറ്റില്‍ യാനാ നൊവോട്ന 4-1-ന് മുന്നിട്ടുനില്‍ക്കുന്നു. ഒരു പോയന്റ് കൂടി കിട്ടിയാല്‍ സ്‌കോര്‍ 5-1 ആകുമായിരുന്നു. എന്നാല്‍ ഡബിള്‍ ഫോള്‍ട്ടില്‍ കുടുങ്ങി. പിന്നീട് തുടരെ അഞ്ച് ഗെയിമുകള്‍ നഷ്ടപ്പെട്ട ചെക്ക് താരം അവിശ്വസനീയമായി പരാജയപ്പെട്ടു. സമ്മാനദാനച്ചടങ്ങിനെത്തിയ ബ്രിട്ടീഷ് രാജകുമാരിയുടെ ചുമലില്‍വീണ് നൊവോട്ന ഏങ്ങലടിച്ച് കരഞ്ഞു. 1998-ലാണ് നൊവോട്ന പിന്നീട് ഇവിടെ കിരീടം നേടിയത്.

സെന്റര്‍ കോര്‍ട്ടില്‍ മേല്‍ക്കൂര സ്ഥാപിച്ചത് 2009-ലാണ്. മഴ കൂസാതെ കളിക്കാം. അതിനു തലേവര്‍ഷം മഴമൂലം ഫൈനല്‍ നീണ്ടുപോയത് ഏഴു മണിക്കൂറോളമാണ്. കോര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവുംമികച്ച ഫൈനലെന്ന് വിലയിരുത്തപ്പെട്ട മത്സരത്തില്‍, അഞ്ചു സെറ്റില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് റാഫേല്‍ നഡാല്‍ ചാമ്പ്യനായി. തിങ്കളാഴ്ച ഈവര്‍ഷത്തെ വിംബിള്‍ഡണിന് തുടക്കമാവുമ്പോള്‍ ചരിത്രംകുറിക്കാന്‍ സെന്റര്‍ കോര്‍ട്ട് കാത്തിരിക്കുന്നു.

Content Highlights: wimbledon 2022, wimbledon center court, wimbledon tennis, tennis news, sports news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented