Photo: www.twitter.com
പ്രിട്ടോറിയ: 5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയിട്ടും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ കാസ്റ്റര്‍ സെമെന്യ. ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് സെമെന്യ സ്വര്‍ണം നേടിയത്.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെമെന്യയ്ക്ക് നേരിയ വ്യത്യാസത്തില്‍ ഒളിമ്പിക് യോഗ്യത നഷ്ടമാകുകയായിരുന്നു. 15 മിനിട്ടും 52 സെക്കന്റുമെടുത്താണ് താരം 5000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 15.10 മിനിട്ടാണ് ഒളിമ്പിക് യോഗ്യത.
നിലവില്‍ 800 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനാണ് സെമെന്യ. മൂന്നുതവണ ഈ ഇനത്തില്‍ ലോകചാമ്പ്യനാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ 800 മീറ്ററിനൊപ്പം 5000 മീറ്ററിലും മത്സരിക്കാനാണ് സെമെന്യയുടെ തീരുമാനം.
Content Highlights: Caster Semenya wins 5000m race but misses out on Oly qualification
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..