Photo: twitter.com/Carlossainz55
ലണ്ടന്‍: 2022 ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ്പ്രീ കാറോട്ടമത്സരത്തില്‍ ഫെറാറിയുടെ കാര്‍ലോസ് സെയ്ന്സിന് കിരീടം. നിലവിലെ ചാമ്പ്യനായ മാക്സ് വെസ്തപ്പനെ അട്ടിമറിച്ചാണ് സെയ്ന്‍സ് കിരീടം നേടിയത്. സെയ്ന്‍സിന്റെ ആദ്യ ഫോര്‍മുല വണ്‍ കിരീടമാണിത്.
വെസ്തപ്പനെയും മുന്‍ ലോകചാമ്പ്യന് ലൂയിസ് ഹാമില്‍ട്ടണെയും മറികടന്നാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. തോറ്റെങ്കിലും സീസണില്‍ വെസ്തപ്പന് തന്നെയാണ് മുന്നില്‍. റെഡ്ബുള്ളിന്റെ പെരെസ് രണ്ടാമതും മെഴ്സിഡസിന്റെ ഹാമില്ട്ടണ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
വെസ്തപ്പന് ഏഴാമതായാണ് മത്സരം പൂര്‍ത്തീകരിച്ചത്. സീസണിലെ ഒട്ടുമിക്ക മത്സരങ്ങളിലും കിരീടം നേടിയ വെസ്തപ്പന് ഞെട്ടിക്കുന്ന തോല്‍വിയാണ് ബ്രിട്ടീഷ് ഗ്രാന്‍ഡ്പ്രീ സമ്മാനിച്ചത്.
തോറ്റെങ്കിലും 181 പോയന്റുമായി റെഡ്ബുള്‍ താരമായ വെസ്തപ്പന് തന്നെയാണ് ഡ്രൈവര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. 147 പോയന്റുമായി റെഡ്ബുള്ളിന്റെ തന്റെ സെര്‍ജിയോ പെരസ് രണ്ടാമതും 138 പോയന്റ് നേടി ഫെറാറിയുടെ ചാള്‍സ് ലെക്ലെര്‍ക്ക് മൂന്നാമതുമാണ്. മുന്‍ ലോകചാമ്പ്യന്മാരായ ഹാമില്ട്ടണ് ആറാമതും സെബാസ്റ്റ്യന്‍ വെറ്റല്‍ ഏഴാം സ്ഥാനത്തുമാണ്. ഇനി 13 റേസുകള്‍ കൂടിയാണ് ഈ സീസണില്‍ ബാക്കിയുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..