Photo: AFP
ഹ്യുല്‍വ (സ്പെയിന്‍): ചരിത്രമെഴുതി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ പുരുഷ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ താരം ഫൈനല്‍ കളിക്കുന്നത് ഇതാദ്യമായാണ്. ഞായറാഴ്ചയാണ് ഫൈനല്‍.
സെമിയില്‍ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ തന്നെ യുവതാരം ലക്ഷ്യ സെന്നിന്റെ പോരാട്ടവീര്യം മറികടന്നാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ഗെയിം നഷ്ടമായ ശേഷമായിരുന്നു ശ്രീകാന്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 17-21, 21-14, 21-17.

ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ചാണ് ലക്ഷ്യ സെന്‍ കീഴടങ്ങിയത്. ലക്ഷ്യയ്ക്ക് വെങ്കലം ലഭിക്കും. പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്കായ് ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം ഇതോടെ 20-കാരനായ ലക്ഷ്യ സെന്‍ സ്വന്തമാക്കി. 1983-ല്‍ പ്രകാശ് പദുക്കോണ്‍ ലോകവേദിയില്‍ വെങ്കലം നേടുമ്പോള്‍ 28 വയസ്സായിരുന്നു. 2019-ല്‍ സായ് പ്രണീത് വെങ്കലം നേടിയപ്പോള്‍ പ്രായം 27-ഉം.
Content Highlights: bwf world championships kidambi srikanth reaches final lakshya sen takes bronze
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..