Photo: AFP
ഹ്യുല്‍വ (സ്പെയിന്‍): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഞായറാഴ്ച നടന്ന ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോട് പരാജയപ്പെട്ടതോടെ ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 15-21, 22-20. ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്.
ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം നേരത്തെ ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.
പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), ലക്ഷ്യ സെന്‍ (2021) എന്നിവര്‍ക്കു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരവുമാണ് ശ്രീകാന്ത്.
ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ മറികടന്നായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശനം.
12-ാം സീഡായി ടൂര്‍ണമെന്റിനെത്തിയ ശ്രീകാന്ത് ആദ്യറണ്ടില്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനെയും (21-12, 21-16) രണ്ടാം റൗണ്ടില്‍ ചൈനയുടെ ലി ഷിഫെങ്ങിനെയും (15-21, 21-18, 21-17) തോല്‍പ്പിച്ചു. മൂന്നാംറൗണ്ടില്‍ ചൈനയുടെ ലു ഗുവാങ്ഷു (21-10, 21-15)വിനെ കീഴടക്കി. ക്വാര്‍ട്ടറില്‍ കല്‍ജോവിനെ (21-8, 21-7) 26 മിനിറ്റില്‍ കീഴടക്കി.
Content Highlights: bwf world championships kidambi srikanth loses in title clash
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..