പിവി സിന്ധു | Photo: AP
മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. തായ്‌ലന്‍ഡ് താരം പോപാവീ ചോചുവാങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധുവിന്റെ മുന്നേറ്റം. തുടര്‍ച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്.
ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരേ മികച്ച പ്രകടനമാണ് ആറാം സീഡായ സിന്ധു പുറത്തെടുത്തത്. ആദ്യ ഗെയിം 21-14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ അല്‍പം വിയര്‍ത്തു. 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിറ്റ് നീണ്ടുനിന്നു.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിദംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും ലക്ഷ്യാ സെന്നും പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിള്‍സില്‍ സ്വാതിക്‌സായ്‌രാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ-സിക്കി റെഡ്ഡി ജോഡിയും പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കും.
Content Highlights: BWF World Badminton Championship 2021 PV Sindhu defeat Pornpawee Chochuwong
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..