കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് കൊടിയുയരും, മത്സരങ്ങള്‍ നാളെ മുതല്‍


അത്ലറ്റിക്‌സില്‍ നീരജ് ചോപ്ര പിന്മാറിയതോടെ ഉറച്ച ഒരു മെഡല്‍ ഇന്ത്യക്ക് നഷ്ടമായി.

Photo: PTI

ബര്‍മിങ്ങാം: 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് യു.കെ.യിലെ ബര്‍മിങ്ങാമില്‍ തുടക്കം. 11 ദിവസം നീളുന്ന ഗെയിംസില്‍ 72 രാജ്യങ്ങളിലെ അയ്യായിരത്തോളം അത്ലറ്റുകള്‍ പങ്കെടുക്കും. 280 മെഡല്‍ ഇനങ്ങളുണ്ട്. മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. സൈക്ലിങ്, ജിംനാസ്റ്റിക്‌സ്, നീന്തല്‍, ട്രയാത്തലണ്‍ എന്നീ ഇനങ്ങളില്‍ ആദ്യദിനം 16 സ്വര്‍ണം തീരുമാനിക്കപ്പെടും.

100 മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യ ലക്ഷ്യമിടുന്നത് 100 മെഡലുകളാണ്. 215 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഏറ്റവുംവലിയ സംഘം അത്ലറ്റിക്‌സിലാണ്-37 പേര്‍.

ഇന്ത്യ ഒരുവട്ടം മാത്രമേ 100 മെഡല്‍ കടന്നിട്ടുള്ളൂ. 2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവും അടക്കം 101 മെഡല്‍ നേടി. അന്ന് മെഡല്‍പ്പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്നു. 2018-ല്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ 66 മെഡലുകളുമായി ഇന്ത്യ മൂന്നാംസ്ഥാനത്തായിരുന്നു.

അത്ലറ്റിക്‌സില്‍ നീരജ് ചോപ്ര പിന്മാറിയതോടെ ഉറച്ച ഒരു മെഡല്‍ ഇന്ത്യക്ക് നഷ്ടമായി. പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍ എന്നിവരടങ്ങിയ ബാഡ്മിന്റണ്‍ ടീമില്‍നിന്ന് ഇന്ത്യ സ്വര്‍ണം പ്രതീക്ഷിക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മിരാഭായ് ചാനു, ഗുസ്തിയില്‍ വെള്ളിനേടിയ രവി ദഹിയ തുടങ്ങിയവരില്‍നിന്നും സ്വര്‍ണം പ്രതീക്ഷിക്കുന്നു. ടേബിള്‍ ടെന്നീസില്‍ മനിക ബത്ര തന്റെ സ്വര്‍ണം നിലനിര്‍ത്തുമോ എന്നാണ് ആകാംക്ഷ. കഴിഞ്ഞ ഗെയിംസില്‍ മനിക ജേത്രിയായിരുന്നു. ഗെയിംസിലെ ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടുന്ന ആദ്യവനിതയായി അവര്‍.

ഷൂട്ടിങ്ങിലെ തിരിച്ചടി

ഷൂട്ടിങ് ഒഴിവാക്കിയത് ഇന്ത്യയുടെ 100 മെഡല്‍ സ്വപ്നത്തിന് തിരിച്ചടിയാണ്. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒട്ടേറെ മെഡലുകള്‍ കഴിഞ്ഞ ഗെയിംസുകളില്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 503 ആണ്, 181 സ്വര്‍ണവും 173 വെള്ളിയും 149 വെങ്കലവും.

ഇതില്‍ ഏറ്റവുംകൂടുതല്‍ മെഡലുകള്‍ വന്നത് ഷൂട്ടിങ്ങിലാണ്. 63 സ്വര്‍ണവും 44 വെള്ളിയും 28 വെങ്കലവും അടക്കം 135 മെഡലുകള്‍. ഭാരോദ്വഹനം (125), ഗുസ്തി (102) എന്നിവയാണ് തൊട്ടുപിന്നില്‍.

ഷൂട്ടിങ് ഒഴിവാക്കിയതില്‍ ഇന്ത്യ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയുടെ മറ്റൊരുപ്രതീക്ഷയായ അമ്പെയ്ത്തും ബര്‍മിങ്ങാമിലില്ല.

Content Highlights: commonwealth games, cwg 2022, birmingham commonwealth games, commonwealth games results, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented