അഭിമാനം ഇന്ത്യ: ദേശീയപതാകയേന്തി പി.വി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം


കോമൺവെൽത്ത് ഗെയിംസിലെ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം | Photo: twitter.com/WeAreTeamIndia

ബര്‍മിങാം: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ വര്‍ണാഭമായ തുടക്കം. ബര്‍മിങാമിന്റെ ചരിത്രത്തെ വിളിച്ചറിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ദേശീയപതാകയേന്തി മാര്‍ച്ച് പാസ്റ്റില്‍ നയിച്ചു. സംഗീതവും, കരിമരുന്ന് പ്രയോഗവും നൃത്തവുമായി ഉഗ്രന്‍ ചടങ്ങാണ് ബര്‍മിങാമിലെ ഗെയിംസിന് തുടക്കമേകി സംഘടിപ്പിച്ചത്.

ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരഡ് ചോപ്രയാണ് ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നതെങ്കിലും പരിക്ക് കാരണം താരം ഗെയിംസില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതോടെയാണ് പി.വി സിന്ധുവിനെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുന്നതിനായി തിരഞ്ഞെടുത്തത്. ഗെയിംസില്‍ നിന്നുള്ള നീരജിന്റെ പിന്‍മാറ്റം അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഉറച്ച മെഡല്‍ പ്രതീക്ഷകൂടിയാണ് നഷ്ടമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ മത്സരവേദി വെള്ളിയാഴ്ച ഉണരും. ഈ ഗെയിംസില്‍ ക്രിക്കറ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതകള്‍ എന്ന അപൂര്‍വബഹുമതിയുമായി ഹര്‍മന്‍പ്രീത് കൗറിന്റ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആദ്യദിനം ഇറങ്ങും. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ. മത്സരം വൈകീട്ട് 4.30 മുതല്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. പാകിസ്താന്‍, ബാര്‍ബഡോസ് എന്നീ ടീമുകളും ഇതേ ഗ്രൂപ്പിലാണ്.

ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ കളിക്കും. ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച. ഇന്ത്യയുടെ ചില താരങ്ങള്‍ കോവിഡിന്റെ പിടിയിലാണ്. 92 വര്‍ഷം നീണ്ട കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. ഗെയിംസ് വില്ലേജില്‍ വ്യാഴാഴ്ച ഇന്ത്യന്‍ പതാക ഉയര്‍ന്നു.

ആദ്യദിനം ഗെയിംസ് മത്സരങ്ങളാണ് ഏറെയും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലോണ്‍ ബോളോടെ മത്സരവേദി ഉണരും. ഈയിനത്തില്‍ ഇന്ത്യക്കാരായ സുനില്‍ ബഹാദൂര്‍, മൃദുല്‍ ബോര്‍ഗോഹെയ്ന്‍, താനിയ ചൗധരി, രൂപ ടിര്‍കെ തുടങ്ങിവര്‍ മത്സരിക്കുന്നു.

ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. പുരുഷന്‍മാരുടെ ടീം ഇനത്തില്‍ ഹര്‍മീത് ദേശായി, സനില്‍ ഷെട്ടി, ശരത് അചന്ത, സത്യന്‍ ജ്ഞാനശേഖരന്‍ തുടങ്ങിയവരുണ്ട്. വനിതാ ടീമില്‍ മനിക ബത്ര, ദിയ ചിതാലെ എന്നിവരുമുണ്ട്.

ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു പ്രധാന ഇനമായ നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ വൈകീട്ട് മൂന്നിന് ഇറങ്ങും.വൈകീട്ട് നാലരയ്ക്ക് തുടങ്ങുന്ന ബോക്സിങ്ങില്‍ ശിവ ഥാപ്പ, സുമിത് കുണ്ഡു, ആശിഷ് കുമാര്‍ തുടങ്ങിവര്‍ ഇറങ്ങും. ഇതേസമയം സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍, ജോഷ്ന ചിന്നപ്പ, സുനയന കുരുവിള തുടങ്ങിയര്‍ക്കും മത്സരമുണ്ട്.

Content Highlights: birmingham commonwealth games, opening ceremony, india

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented