ഫെന്‍സിങ്ങില്‍ ഒളിമ്പിക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായി ഭവാനി ദേവി


ചെന്നൈയില്‍ ജനിച്ച ഭവാനി ദേവി പത്താം ക്ലാസ്സിനുശേഷം തലശ്ശേരി സായി കേന്ദ്രത്തിലാണ് ഫെന്‍സിങ്ങില്‍ കൂടുതല്‍ പരിശീലനം നേടിയത്.

Photo: www.twitter.com

ന്യൂഡല്‍ഹി: ഫെന്‍സിങ് (വാള്‍പ്പയറ്റ്) ഇനത്തില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സി.എ. ഭവാനി ദേവി. ഹംഗറിയില്‍ നടക്കുന്ന ഫെന്‍സിങ് ലോകകപ്പിലെ പ്രകടനത്തിലൂടെയാണ് ഭവാനി ഈവര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. സാബര്‍ ഇനത്തിലാണ് മത്സരിക്കുക.

ചെന്നൈയില്‍ ജനിച്ച ഭവാനി ദേവി പത്താം ക്ലാസ്സിനുശേഷം തലശ്ശേരി സായി കേന്ദ്രത്തിലാണ് ഫെന്‍സിങ്ങില്‍ കൂടുതല്‍ പരിശീലനം നേടിയത്. 2010-ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി. 27 കാരിയായ ഭവാനി ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ 45-ാം സ്ഥാനത്താണ്.

ഒളിമ്പിക് യോഗ്യതനേടിയ ഭവാനിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി.

Content Highlights: Bhavani Devi becomes first-ever Indian fencer to qualify for an Olympics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented