
Photo: twitter.com/AustralianOpen
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെസിക്കോവ-കാതറീന സിനിയക്കോവ സഖ്യം. ഫൈനലില്‍ കസാഖ്‌സ്താന്റെ അന്ന ഡാനിലിയാന-ബ്രസീലിന്റെ ബീട്രിസ് ഹദ്ദാദ് സഖ്യത്തെ കീഴടക്കിയാണ് ചെക്ക് ടീം കിരീടം നേടിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെസിക്കോവ-സിനിയക്കോവ സഖ്യം വിജയം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചുവന്ന ഇരുവരും രണ്ടും മൂന്നും സെറ്റുകളും സ്വന്തമാക്കി വിജയം നേടി. സ്‌കോര്‍: 6-7, 6-4, 6-4
ക്രെസിക്കോവ-സിനിയക്കോവ സഖ്യം നേടുന്ന നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018-ലും 2021 ലും ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഇവര്‍ 2018-ല്‍ വിംബിള്‍ഡണിലും കിരീടത്തില്‍ മുത്തമിട്ടു.ടോക്യോ ഒളിമ്പിക്‌സിലും ക്രെസിക്കോവ-സിനിയക്കോവ സഖ്യമാണ് സ്വര്‍ണം നേടിയത്.
Content Highlights: Barbora Krejcikova-Katerina Siniakova win women's doubles crown in australian open
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..