Photo: twitter.com|BAI_Media
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ കഷ്ടകാലം തുടരുന്നു. പി.വി.സിന്ധുവിന് പിന്നാലെ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന സായ് പ്രണീത് മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. തായ്ലന്ഡ് താരം കാന്റഫോണ്‍ വാങ്ചറാവോനിനോടാണ് താരം തോല്‍വി വഴങ്ങിയത്.
ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ പ്രണീത് മത്സരത്തില്‍ തോറ്റുമടങ്ങി. സ്കോര്‍: 21-16, 21-10. ലോക 15-ാം നമ്പര്‍ താരമാണ് കാന്റഫോണ്‍ വാങ്ചറാവോന്. സായ് പ്രണീത് 13-ാം താരവും. കരിയറില്‍ രണ്ടാം തവണയാണ് സായ് പ്രണീത് കാന്റഫോണിനോട് തോല്‍വി വഴങ്ങുന്നത്.
Content Highlights: B Sai Praneeth lose in first round on return to court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..