Photo:twitter.com|AustralianOpen
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കൃത്യ സമയത്തുതന്നെ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലും താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും കോവിഡ് കേസുകള്‍ പരക്കുമ്പോഴും ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
ഫെബ്രുവരി ഒന്‍പതിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ താരങ്ങള്‍ താമസിക്കുന്ന മെല്‍ബണിലെ ഹോട്ടലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഉടന്‍തന്നെ മാറ്റിപ്പാര്‍പ്പിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.
160 താരങ്ങളെ ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ടെന്നും അവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയുമെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലെയ് വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഫോര്‍മുല വണ്ണിന്റെ ഭാഗമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്പ്രിക്‌സ് കാറോട്ട മത്സരം ഒഴിവാക്കിയിരുന്നു.
Content Highlights: Australian Open to go ahead despite Covid-19 case says organisers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..