രാംബായ് മെഡൽ സ്വീകരിക്കുന്നു
വഡോദര: കായികരംഗത്ത് പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച നിരവധി താരങ്ങളുണ്ട്. എന്നാല്‍ 105 വയസ്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാനുള്ള ധൈര്യം ലോകത്താര്ക്കെങ്കിലുമുണ്ടാകുമോ? എന്നാല്‍ അത്തരത്തിലൊരു വേറിട്ട റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 105 കാരിയായ രാംബായി.
അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് രാംബായി വിസ്മയമായത്. വഡോദരയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഓട്ടമത്സരത്തില്‍ രാംബായി റെക്കോഡ് സ്വന്തമാക്കി.ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇനത്തില്‍ രാംബായ് മാത്രമാണ് മത്സരിച്ചത്.
വെറും 45.40 സെക്കന്‍ഡുകൊണ്ടാണ് ഈ മുത്തശ്ശി 100 മീറ്റര്‍ മറികടന്നത്. ഇതോടെ പുതിയ ദേശീയ റെക്കോഡ് രാംബായി സ്വന്തമാക്കി. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ 100 മീറ്റര്‍ ഓട്ടമത്സരത്തിലെ ദേശീയ റെക്കോഡാണ് രാംബായി സ്വന്തമാക്കിയത്. ഹരിയാണയിലെ ദാദ്രിയാണ് രാംബായിയുടെ സ്വദേശം. 100 മീറ്റര്‍ 74 സെക്കന്‍ഡുകൊണ്ട് മറികടന്ന മാന്‍ കൗറിന്റെ പേരിലായിരുന്നു ഇത്രയും കാലം റെക്കോഡുണ്ടായിരുന്നത്. ഇത് രാംബായിയുടെ വരവോടെ പഴങ്കഥയായി.
അടുത്തതായി 200 മീറ്റര്‍ ഓട്ടത്തില്‍ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുത്തശ്ശി. 1917 ജനുവരി ഒന്നിന് വഡോദരയില്‍ ജനിച്ച രാംബായി ദിവസവും ഒരു ലിറ്റര്‍ പാല് കുടിച്ചാണ് കായികക്ഷമത നിലനിര്‍ത്തുന്നത്.
Content Highlights: rambai, 105 year old grandma 100 meter race, eldest 100 meter race athlete, sports news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..