ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ സ്വപ്‌ന ബര്‍മന്‍ വിരമിക്കുന്നു


സ്ഥിരമായി പരിക്കുകള്‍ അലട്ടുന്നതുമൂലമാണ് താരം മത്സരരംഗത്തുനിന്ന് വിരമിക്കുന്നത്

Photo: AFP

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ സ്വപ്‌ന ബര്‍മന്‍ കായികരംഗത്തുനിന്ന് വിരമിക്കുന്നു. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയതിനുപിന്നാലെയാണ് സ്വപ്‌ന ഏവരെയും ഞെട്ടിച്ചുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സ്ഥിരമായി പരിക്കുകള്‍ അലട്ടുന്നതുമൂലമാണ് താരം മത്സരരംഗത്തുനിന്ന് വിരമിക്കുന്നത്. 'സ്ഥിരമായി പരിക്കുകള്‍ അലട്ടുന്നതുമൂലം എന്റെ കായികക്ഷമത കുറഞ്ഞു. ജീവിതത്തിലെ വിഷാദഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. റെയില്‍വേസ് നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിച്ചത്. സ്വര്‍ണം നേടിയതില്‍ സന്തോഷിക്കുന്നു'- സ്വപ്‌ന പറഞ്ഞു.

ഇന്ത്യയുടെ ഹെപ്റ്റാത്തലണ്‍ താരമായ സ്വപ്‌ന വാറങ്കലില്‍ വെച്ച് നടക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ മാത്രമാണ് പങ്കെടുത്തത്. മറ്റ് ഇനങ്ങളില്‍ നിന്ന് താരം പിന്മാറി. തിരിച്ച് കൊല്‍ക്കത്തയിലെത്തിയ ശേഷം താരം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കും.

2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്തലണിലാണ് സ്വപ്‌ന ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. രണ്ട് കാലുകളിലും ആറ് വിരലുകള്‍ വീതമുള്ള താരം ഏറെ പ്രയാസപ്പെട്ടാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ദോഹയില്‍ നന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടാനും സ്വപ്‌നയ്ക്ക് കഴിഞ്ഞു. പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല.

പരിക്കുകള്‍ സ്ഥിരമായി അലട്ടിയ സ്വപ്‌നയ്ക്ക് ടോക്യോ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പശ്ചിമ ബംഗാളിലെ ഘോസ്പാരയാണ് സ്വപ്‌നയുടെ ജന്മദേശം.

Content Highlights: Asian Games gold medal winner Swapna Barman mulling retirement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented