ഇന്ത്യയുടെ ഗോളാഘാഷം | Photo: AFP
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നും നാലും സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യ 4-3-ന് പാകിസ്താനെ തോല്‍പ്പിച്ചു. നേരത്തെ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ജപ്പാനോട് തോല്‍ക്കുകയായിരുന്നു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍തന്നെ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ 10-ാം മിനിറ്റില്‍ അഫ്‌റാസ് പാകിസ്താനെ ഒപ്പമെത്തിച്ചു. 33-ാം മിനിറ്റില്‍ അബ്ദുല്‍ റാണയിലൂടെ പാകിസ്താന്‍ ലീഡ് പിടിച്ചു. എന്നാല്‍ 45-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. സുമിതായിരുന്നു ഗോള്‍ സ്‌കോറര്‍. ഇതോടെ മത്സരം 2-2 എന്ന നിലയിലായി.
53-ാം മിനിറ്റില്‍ വരുണ്‍ കുമാര്‍ ഇന്ത്യക്ക് ലീഡ് നല്‍കി. നാല് മിനിറ്റിനുള്ളില്‍ ഇന്ത്യ വീണ്ടും ലക്ഷ്യം കണ്ടു. ആകാശ്ദീപ് സിങ് ഗോള്‍ നേടി. ആ ഗോളിന് പിന്നാലെ അഹമ്മദ് നദീമിലൂടെ പാകിസ്താന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ സ്‌കോര്‍ 4-3 എന്ന നിലയിലായി. പിന്നീട് സമനില ഗോളിനായി പാകിസ്താന്‍ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. വിജയത്തോടെ ഇന്ത്യ വെങ്കലം നേടി.
ടൂര്‍ണമെന്റില്‍ ഇന്ത്യയോട് രണ്ടാം തവണയാണ് പാകിസ്താന്‍ തോല്‍ക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ 3-1ന് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ബുധനാഴ്ച്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയ ജപ്പാനെ നേരിടും. പാകിസ്താനെ തോല്‍പ്പിച്ചാണ് ദക്ഷിണ കൊറിയ ഫൈനലിലെത്തിയത്.
Content Highlights: Asian Champions Trophy India Seal 4-3 Win vs Pakistan To Finish Third
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..