മസ്‌ക്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. പാകിസ്താനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരികയായിരുന്നു ഇന്ത്യ. 3-1നായിരുന്നു ഇന്ത്യയുടെ വിജയം. 

ആദ്യ മിനിറ്റില്‍ തന്നെ ഇര്‍ഫാന്‍ ജൂനിയര്‍ നേടിയ പെനാല്‍റ്റി ഗാളില്‍ പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. 24-ാം മിനിറ്റ് വരെ പാകിസ്താന്‍ ഈ ലീഡ് തുടര്‍ന്നു, പിന്നീട്  മന്‍പ്രീത് സിങ്ങ് ഇന്ത്യയെ ഒപ്പമെത്തിച്ചു. 

രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റില്‍ മന്‍ദീപിലൂടെ ഇന്ത്യ ലീഡെടുത്തു. 42-ാം മിനിറ്റില്‍ ദില്‍പ്രീത് നേടിയ ഗോളില്‍ ഇന്ത്യ മത്സരത്തില്‍ ആധിപത്യമുറപ്പിച്ചു. ഞായാറാഴ്ച്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

Content Highlights: Asian Champions Trophy 2018 India Ease Past Arch rivals Pakistan