ഹോചിമിന്‍ സിറ്റി: ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ജപ്പാന്റെ ടബാസ കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തിയത് (5-0).

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലില്‍ വിജയിച്ചാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡലാകും ഇത്. 

ജപ്പാന്‍ താരത്തിനെതിരെ ആധികാരികമായിരുന്നു മേരികോമിന്റെ വിജയം. അഞ്ചു വര്‍ഷത്തിന് ശേഷമാണ് മേരികോം 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്.

Content Highlights: Mary Kom Boxing Asian Boxing Championship