Photo: twitter.com/TheHockeyIndia
ജക്കാര്‍ത്ത: ഏഷ്യകപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയം. കരുത്തരായ ജപ്പാനെയാണ് ഇന്ത്യ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യയ്ക്ക് വേണ്ടി മന്‍ജീതും പവന് രാജ്ഭറും ഗോളടിച്ചു. ജപ്പാന് വേണ്ടി തകുമ നിവ ആശ്വാസ ഗോള്‍ നേടി. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ജപ്പാനോട് 5-2 എന്ന സ്കോറിന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എട്ടാം മിനിറ്റില്‍ തന്നെ മന്‍ജീത് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കി. എന്നാല്‍ 18-ാം മിനിറ്റില്‍ തകുമയിലൂടെ ജപ്പാന് സമനില ഗോള്‍ നേടി. പെനാല്‍ട്ടി കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്.
പക്ഷേ ഇന്ത്യ പതറിയില്ല. 35-ാം മിനിറ്റില്‍ പവന് രാജ്ഭറിലൂടെ ഇന്ത്യ വിജയഗോള്‍ നേടി. സൂപ്പര്‍ ഫോറിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ നേരിടും. 29 നാണ് മത്സരം. ആകെ നാല് ടീമുകള്‍ റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ മത്സരിക്കും. ഏറ്റവുമധികം വിജയം നേടുന്ന രണ്ട് ടീമുകള്‍ ഫൈനലിലെത്തും. ഇന്ത്യ, ജപ്പാന്, മലേഷ്യ, ദക്ഷിണകൊറിയ എന്നീ ടീമുകളാണ് സൂപ്പര്‍ ഫോറിലുള്ളത്.
നിലവില്‍ എല്ലാ ടീമുകളും ഓരോ മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. മലേഷ്യയും കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു. ജപ്പാന് അവസാനസ്ഥാനത്താണ്. സൂപ്പര്‍ ഫോറിലെ മലേഷ്യ-ദക്ഷിണകൊറിയ മത്സരം 2-2 എന്ന സ്കോറില്‍ സമനിലയില്‍ കലാശിച്ചു.
Content Highlights: asia cup hockey 2022, asia cup 2022, indian hockey team, india vs japan hockey, hockey, sports news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..