വേണ്ടിയിരുന്നത് 15 ഗോള്‍ വ്യത്യാസത്തില്‍ ജയം; 16-0ന് ജയിച്ച് ഏഷ്യാകപ്പ് നോക്കൗട്ടില്‍ കടന്ന് ഇന്ത്യ


Photo: twitter.com/TheHockeyIndia

ജക്കാര്‍ത്ത: വമ്പന്‍ ജയം ആവശ്യമായിരുന്ന മത്സരത്തില്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇന്‍ഡൊനീഷ്യയെ എതിരില്ലാത്ത 16 ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോറില്‍. നോക്കൗട്ടിലേക്ക് മുന്നേറാന്‍ 15 ഗോള്‍ വ്യത്യാസത്തില്‍ ജയിക്കേണ്ടിയിരുന്ന ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ ജയത്തോടെ പാകിസ്താന്‍ നോക്കൗട്ടിലെത്താതെ പുറത്തായി.

പൂള്‍ എയില്‍ ഇന്ത്യയും പാകിസ്താനും നാലു പോയന്റ് വീതം നേടി ജപ്പാനു പിന്നിലായിരുന്നു. ഇതോടെ സൂപ്പര്‍ ഫോറിലേക്ക് മുന്നേറാന്‍ ഗോള്‍ വ്യത്യാസം അടിസ്ഥാനമാക്കേണ്ടി വന്നു. ഇതോടെയാണ് 16 ഗോള്‍ വ്യത്യാസത്തില്‍ ജയിച്ച് ഇന്ത്യ നോക്കൗട്ട് ഉറപ്പാക്കിയത്. ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവരാണ് സൂപ്പര്‍ ഫോറില്‍ കടന്ന മറ്റ് ടീമുകള്‍.

ദിപ്‌സന്‍ ടിര്‍ക്കി അഞ്ചു ഗോളുകള്‍ നേടിയ മത്സരത്തില്‍ സുദേവ് ബെലിമാഗ്ഗ മൂന്ന് തവണ സ്‌കോര്‍ ചെയ്തു. എസ്.വി സുനില്‍, പവന്‍ രജ്ഭാര്‍, കാര്‍ത്തി സെല്‍വം, ഉദ്ധം സിങ്, നിലം സന്‍ജീപ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

Content Highlights: Asia Cup Hockey 2022 India thrash Indonesia 16-0 to qualify for Super 4

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


p c george

1 min

പി.സി ജോര്‍ജിനെ വിടാതെ പരാതിക്കാരി; 'കൂടുതല്‍ തെളിവുണ്ട്, ഹൈക്കോടതിയെ സമീപിക്കും'

Jul 3, 2022

Most Commented