Photo: twitter.com|MiamiOpen
മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വിജയികളായി ഹ്യൂബേര്‍ട്ട് ഹര്‍കാക്‌സും ആഷ്‌ലി ബാര്‍ട്ടിയും. പുരുഷന്മാരുടെ മത്സരത്തില്‍ പോളണ്ടിന്റെ ഹര്‍കാക്‌സ് ഇറ്റലിയുടെ കൗമാരതാരം ജാനിക് സിന്നറെ കീഴടക്കി കിരീടം നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ ആഷ്‌ലി ബാര്‍ട്ടി കാനഡയുടെ ബിയാന്‍ക ആന്‍ഡ്രീസ്‌ക്യൂവിനെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു.
രണ്ടാം സെറ്റില്‍ പരിക്കുമൂലം ബിയാന്‍ക പിന്മാറിയതോടെ ബാര്‍ട്ടി കിരീടം നേടി. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ബാര്‍ട്ടി രണ്ടാം സെറ്റില്‍ 4-0 ന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ബിയാന്‍കയ്ക്ക് പരിക്കേല്‍ക്കുന്നത്. ബാര്‍ട്ടി നേടുന്ന രണ്ടാം മിയാമി ഓപ്പണ്‍ കിരീടമാണിത്. കഴിഞ്ഞ വര്‍ഷവും ഈ 24 കാരി തന്നെയാണ് കിരീടം നേടിയത്. ഈ നേട്ടത്തോടെ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം എന്ന ഖ്യാതി താരം ഊട്ടിയുറപ്പിച്ചു.
പുരുഷന്മാരുടെ മത്സരത്തില്‍ പുതിയ കിരീടജേതാവാണ് പിറന്നത്. 24 കാരനായ ഹ്യൂബേര്‍ട്ട് ഹര്‍കാക്‌സ് തകര്‍പ്പന്‍ പ്രകടനമാണ് ഫൈനലില്‍ പുറത്തെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 7-6 (4), 6-4. ഹര്‍കാക്‌സ് നേടുന്ന ആദ്യ മാസ്‌റ്റേഴ്‌സ് കിരീടമാണിത്.
ലോക റാങ്കിങ്ങില്‍ 26-ാം സ്ഥാനത്തുള്ള ഹര്‍കാക്‌സ് 21-ാം റാങ്കിലുള്ള സിന്നര്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തു. സെമിയില്‍ നാലാം സീഡ് ആന്ദ്രെ റുബലേവിനെ കീഴടക്കിയാണ് ഹര്‍കാക്‌സ് ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത സിന്നറിന് രണ്ടാം സെറ്റില്‍ അടിപതറി.
ഈ കിരീടത്തോടെ പോളണ്ടിനായി മാസ്‌റ്റേഴ്‌സ് 1000 കിരീടം നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ഹര്‍കാക്‌സ് സ്വന്തമാക്കി.
Content Highlights: Ashleigh Barty and Hubert Hurkacz win Miami Open 2021
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..