
Photo: AP
മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ ബ്രിട്ടന്റെ ആന്‍ഡി മുറെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ സിംഗിള്‍സില്‍ മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ മുറെയെ ജാപ്പനീസ് താരം ടാറോ ഡാനിയേല്‍ അട്ടിമറിച്ചു.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറെയുടെ തോല്‍വി. സ്കോര്‍: 4-6, 4-6, 4-6. ലോക റാങ്കിങ്ങില്‍ 120-ാം സ്ഥാനത്താണ് ടാറോ. 34 കാരനായ മുറെ ദീര്‍ഘനാളുകളായി ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിരിച്ചുവരവ് സ്വപ്നം കണ്ട് ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ വന്ന മുറെയ്ക്ക് കണ്ണീരോടെ മടങ്ങാനാണ് വിധി.
മറ്റൊരു മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വെദേവ് നിക്ക് കിര്‍ഗിയോസിനെ മറികടന്ന് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വെദേവിന്റെ വിജയം. സ്കോര്‍: 7-6, 6-4,4-6, 6-2.
Content Highlights: Andy Murray mauled by Taro Daniel in the second round of the Australian open
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..