ലാസ് വെഗാസ്: അമേരിക്കന്‍ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍(യു.എഫ്.സി 207) നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിലവിലെ ബാന്റംവെയ്റ്റ് ചാമ്പ്യന്‍ അമാന്‍ഡ നൂനെസിന് വിജയം.

48 സെക്കന്റിനുള്ളില്‍ എതിരാളിയും മുന്‍ ചാമ്പ്യനുമായ റോണ്ട റൗസിയെ ഇടിച്ചിട്ടാണ് ബാന്റംവെയ്റ്റിലെ നിലവിലെ ചാമ്പ്യനായ അമാന്‍ഡ നൂനെസ് വിജയം നേടിയത്.

യു.എഫ്.സി വനിതാ വിഭാഗത്തിലെ ശ്രദ്ധേയ താരമായ റൗസി 13 വര്‍ഷത്തിന് ശേഷമാണ് റിങ്ങിലേക്ക് തിരിച്ചു വന്നത്. പക്ഷേ തുടക്കത്തില്‍ തന്നെ നൂനെസിന്റെ ശക്തമായ ഇടി സഹിക്കാനാകാതെ റൗസി പരാജയം സമ്മതിച്ചു. ഒന്നിനു പിറകെ ഒന്നായി നൂനെസ് റൗസിയുടെ മുഖത്തിടിക്കുകയായിരുന്നു. റഫറി ഹെര്‍ബ് ഡീന്‍ മത്സരം നിര്‍ത്താറായപ്പോഴെക്കും റൗസി താഴെ വീഴുന്ന അവസ്ഥയിലായിരുന്നു.