ലോക അത്ലറ്റിക്‌സില്‍ 19 മെഡലുകള്‍; ഒടുവില്‍ ഫെലിക്‌സ് മടങ്ങി


Photo: AFP

യൂജിന്‍: ലോക അത്ലറ്റിക്‌സില്‍ 19 മെഡല്‍ എന്ന സമാനതകളില്ലാത്ത നേട്ടവുമായി അമേരിക്കയുടെ ഇതിഹാസതാരം അലിസണ്‍ ഫെലിക്‌സ് മത്സരവേദിയില്‍നിന്ന് വിടവാങ്ങി. ലോക അത്ലറ്റിക്‌സില്‍ ഫെലിക്‌സ് ഉള്‍പ്പെട്ട അമേരിക്കയുടെ 4400 മിക്സഡ് റിലേ ടീം വെങ്കലം നേടി. എലിജ ഗോഡ്വിന്‍, വെര്‍ണന്‍ നോര്‍വുഡ്, കെന്നഡി സിംസണ്‍ എന്നിവരും ഉള്‍പ്പെട്ട അമേരിക്കന്‍ ടീം മൂന്നുമിനിറ്റ് 10.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഡൊമിനിക്കന്‍ റിപ്പബ്ലിക് (3.09.82) സ്വര്‍ണവും ഹോളണ്ട് ടീം (3.09.90) വെള്ളിയും നേടി.

36-കാരിയായ അലിസണ്‍ ഫെലിക്‌സിന്റെ പത്താമത് ലോകചാമ്പ്യന്‍ഷിപ്പാണിത്. 2003-ലെ പാരീസ് മീറ്റിലൂടെയായിരുന്നു തുടക്കം. അന്ന് 200 മീറ്റര്‍ ഓട്ടത്തില്‍ ക്വാര്‍ട്ടര്‍ഫൈനല്‍വരെ എത്തിയെങ്കിലും മെഡല്‍ കിട്ടിയില്ല. ചാമ്പ്യന്‍ഷിപ്പിലെ 19-ാം മെഡലാണ് ശനിയാഴ്ച നേടിയത്. ഇതില്‍ 13 സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമുണ്ട്. 'അവസാനത്തെ മത്സരം സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലായതില്‍ ഏറെ സന്തോഷമുണ്ട്. എന്റെ മകള്‍ ഗാലറിയിലിരുന്ന് എല്ലാം കാണുന്നുണ്ട്. ഈ രാത്രി എനിക്ക് മറക്കാനാകില്ല' മത്സരശേഷം ഫെലിക്‌സ് പറഞ്ഞു.

മെഡല്‍ക്കൊയ്ത്ത് 2005-ല്‍ ഹെല്‍സിങ്കിയില്‍ തുടങ്ങി. അവിടെ 200 മീറ്ററില്‍ സ്വര്‍ണം. അന്ന് പ്രായം 20. രണ്ടുവര്‍ഷംമുമ്പ് ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ റിലേ, മിക്സഡ് റിലേ ഇനങ്ങളില്‍ സ്വര്‍ണം. ഇതിനിടെ, ഒളിമ്പിക്സില്‍ ഏഴുസ്വര്‍ണം ഉള്‍പ്പെടെ 11 മെഡലുകള്‍. രണ്ടു പതിറ്റാണ്ടുനീണ്ട അന്താരാഷ്ട്ര കരിയറിനിടെ ലോക അത്‌ലറ്റിക്സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ അത്‌ലറ്റ് എന്ന നേട്ടത്തോടെയാണ് 36-കാരിയായ ഫെലിക്സ് കളംവിടുന്നത്.

Content Highlights: Allyson Felix Sings Off Career With 19th World Medal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented