Photo:PTI
ബര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം പുറത്തായി. വനിതകളുടെ ഡബിള്‍സ് സെമി ഫൈനലില്‍ ഇന്ത്യന്‍ ടീം കൊറിയയുടെ ബീക് നാ ഹ- ലീ സോ ഹീ സഖ്യത്തോട് പരാജയപ്പെട്ടു.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. സ്‌കോര്‍: 10-21, 10-21. മത്സരം വെറും 46 മിനിറ്റ് കൊണ്ട് അവസാനിച്ചു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ട്രീസ-ഗായത്രി സഖ്യത്തിന് സാധിച്ചില്ല. ക്വാര്‍ട്ടറില്‍ പുറത്തെടുത്ത ഫോമിന്റെ പകുതി പോലും സെമിയില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 2022 ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ട്രീസ-ഗായത്രി സഖ്യം സെമിയിലെത്തിയിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ട്രീസ-ഗായത്രി സഖ്യം. മലയാളിയായ ട്രീസ കണ്ണൂര്‍ ചെറുപുഴയിലെ കായികാധ്യാപകനായ ജോളി മാത്യുവിന്റെയും ഡെയ്‌സിയുടെയും മകളാണ്. ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
Content Highlights: All England Championships: Treesa Jolly-Gayatri Gopichand Sign Off At Semi-final Stage
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..