ജിസ്ന മാത്യുവും വി.കെ വിസ്മയയും | Photo: Mathrubhumi
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിനുള്ള 26 അംഗ ഇന്ത്യന്‍ അത്ലറ്റിക്സ് സംഘത്തെ പ്രഖ്യാപിച്ച് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ).
പുരുഷന്മാരുടെ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്ഫാന് എന്നീ മലയാളികളുണ്ട്.
പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരുണ്ട്. 4x400 മിക്സഡ് റിലേ ടീമില്‍ മലയാളിയായ അലക്സ് ആന്റണിയും ഇടംപിടിച്ചു.
മിക്സഡ് റിലേയില്‍ കേരളത്തില്‍നിന്നുള്ള വനിതകളില്ല. മലയാളി താരങ്ങളായ വി.കെ വിസ്മയക്കും ജിസ്ന മാത്യുവിനും സംഘത്തില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.
2018 ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു വിസ്മയ. മാത്രമല്ല 2019 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്റര്‍ റിലേയിലും മിക്സഡ് റിലേയിലും വെള്ളി മെഡല്‍ നേടിയ ടീമിലും വിസ്മയയുണ്ടായിരുന്നു. 2016 ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ജിസ്ന മാത്യു.
പുരുഷന്മാര്: അവിനാഷ് സാബിള്‍ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), എം.പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം. ശ്രീശങ്കര്‍ (ലോങ്ജമ്പ്), താജീന്ദര്‍പാല്‍ സിങ് ടൂര്‍ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്പാല്‍ സിങ്, (ജാവലിന്‍ ത്രോ), കെ.ടി ഇര്ഫാന്, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല (20 കിലോമീറ്റര്‍ നടത്തം), ഗുര്‍പ്രീത് സിങ് (50 കിലോമീറ്റര്‍ നടത്തം); 4x400 മീറ്റര്‍ റിലേ: അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥന്‍ പാണ്ഡി, നോവ നിര്‍മ്മല്‍ ടോം, 4x400 മീറ്റര്‍ മിക്സഡ് റിലേ: സര്‍ത്തക് ഭാംബ്രി, അലക്സ് ആന്റണി.
സ്ത്രീകള്‍: ദ്യുതീ ചന്ദ് (100 മീറ്റര്‍, 200 മീറ്റര്‍), കമല്‍പ്രീത് കൗൃര്, സീമ ആന്റില്‍-പുനിയ (ഡിസ്കസ് ത്രോ), അന്നു റാണി (ജാവലിന്‍ ത്രോ); ഭാവ്ന ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റര്‍ നടത്തം), (മിക്സഡ് 4x400 മീറ്റര്‍ റിലേ): രേവതി വീരമണി, സുഭ വെങ്കിടേശന്, ധന്‍ലക്ഷ്മി ശേഖര്‍.
Content Highlights: AFI announced 26 member squad for Tokyo Olympic Games
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..