കടവന്ത്ര: സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആദിത്യ വി ജോസഫിന് കിരീടം. സബ്ജൂനിയര്‍ വിഭാഗത്തിലാണ് ആദിത്യ വിജയിയായത്. 

ജൂനിയര്‍ വിഭാഗത്തില്‍ സെമിഫൈനലിലെത്തിയ ആദിത്യ ജനുവരിയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമില്‍ അംഗവുമാണ്. ആദിത്യയുടെ കരിയറിലെ രണ്ടാമത്തെ കിരീടമാണിത്‌. 2015ലും ആദിത്യ ചാമ്പ്യനായിരുന്നു. 

നേരത്തെ രണ്ടു തവണ ദേശീയതലത്തില്‍ മത്സരിച്ചിട്ടുള്ള ആദിത്യ ഈ വര്‍ഷവും രണ്ട് വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും. പതിമൂന്നു വയസ്സുകാരനായ ആദിത്യ രജത് കമാലിന് കീഴില്‍ ചെന്നൈയിലെ രാജന്‍സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.